Breaking News

Trending right now:
Description
 
Oct 28, 2017

കേരളം ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസ്‌: രാഷ്ട്രപതി

image ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസ്‌ ആകാന്‍ ശേഷിയുള്ള സംസ്ഥാനമാണ്‌ കേരളമെന്നു രാഷ്ട്രപതി റാംനാഥ്‌ കോവിന്ദ്‌ വ്യക്തമാക്കി. തിരുവനന്തപുരം ടെക്‌നോസിറ്റിയിലെ ആദ്യ സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹി്‌ക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി സാമ്പത്തികസ്ഥിതിയും തൊഴിലവസരങ്ങളും ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തെ ആശ്രയിച്ചായിരിക്കും. ഈ മേഖലയില്‍ കേരളത്തിന്‌ വലിയ സംഭാവന ചെയ്യാനാകും. ഐടി, വിനോദസഞ്ചാരം, ആരോഗ്യം എന്നീ മേഖലകളാണു കേരളത്തിന്റെ കരുത്ത്‌. ദൈവത്തിന്റെ സ്വന്തം നാടാണ്‌ കേരളം. എന്നാല്‍, പ്രകൃതിഭംഗികൊണ്ടുമാത്രം മുന്നേറാനാകില്ല. ഈ മേഖലയില്‍ കൃത്യമായ ആസൂത്രണവും കഠിനാധ്വാനവും വേണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ സാന്ദ്രതയും ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റിയുമുള്ളതാണു കേരളം. 20ലക്ഷം പേര്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്‌ നല്‍കുന്ന സംസ്ഥാന പദ്ധതി മാതൃകാപരമാണ്‌. താഴെത്തട്ടിലുള്ളവര്‍ക്കും പുതിയ സാങ്കേതിക വിദ്യകളുടെ സേവനം ഇതിലൂടെ ലഭിക്കും. ഐടി രംഗത്തു കേരളം അതിവേഗം വളരുകയാണ്‌. ഐടി കയറ്റുമതിയില്‍ എട്ടാംസ്ഥാനത്തുള്ള കേരളം ഒരുലക്ഷംപേര്‍ക്ക്‌ ഈ മേഖലയില്‍ തൊഴില്‍ നല്‍കുന്നുണ്ട്‌. സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ കേരളത്തില്‍ ഇനിയും തൊഴിലവസരങ്ങള്‍ ഉണ്ടാകട്ടെയെന്നു രാഷ്ട്രപതി റാംനാഥ്‌ കോവിന്ദ്‌ ആശംസിച്ചു.