Breaking News

Trending right now:
Description
 
Oct 27, 2017

ഐഎസ്‌ ഭീകരരുമായി ബന്ധം: കണ്ണൂരില്‍ രണ്ടുപേര്‍കൂടി പിടിയില്‍

image നിരോധിത ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെക്കൂടി പ്രത്യേക പൊലീസ്‌ സംഘം അറസ്റ്റു ചെയ്‌തു. തലശേരി സ്വദേശികളായ യുകെ.ഹംസ, മനാഫ്‌ റഹ്മാന്‍ എന്നിവരെയാണ്‌ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞദിവസം മൂന്നുപേര്‍ പിടിയിലായിരുന്നു. ഉത്തരകേരളത്തില്‍നിന്നുള്ള യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട്‌ ചെയ്യുന്നവരില്‍ പ്രധാനിയാണ്‌ ഹംസയെന്നു പൊലീസ്‌ വ്യക്തമാക്കി. ഐഎസ്‌ വക്താവ്‌ അബുതുര്‍ക്കി ഉള്‍പ്പെടെ ഐഎസ്‌ നേതൃനിരയിലുള്ളവരുമായി ഇയാള്‍ക്ക്‌ നേരിട്ടു ബന്ധമുണ്ട്‌. മനാഫിനെ ആറുമാസം മുമ്പു സിറിയയിലേക്കുള്ള യാത്രയ്‌ക്കിടെ മംഗലാപുരം വിമാനത്താവളത്തില്‍വച്ചു പിടികൂടി മടക്കി അയച്ചിരുന്നു. അറസ്റ്റിലായ ഇരുവരുടെയും വീടുകളില്‍ പൊലീസ്‌ പരിശോധന നടത്തി. ദുബായ്‌, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രാരേഖകള്‍, തുര്‍ക്കിയിലെ കറന്‍സികള്‍ എന്നിവയും ഐഎസിന്റെ ലഘുലേഖകളും പിടിച്ചെടുത്തു. റിമാന്‍ഡിലായ ഇരുവരെയും കനത്ത സുരക്ഷയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.