Breaking News

Trending right now:
Description
 
Oct 27, 2017

കോടികള്‍ ചിലവഴിച്ചു ആരാധനാലയങ്ങള്‍ നിര്‍മിക്കണോ? ഏ.കെ.ആന്റണി

image കേരളത്തില്‍ കോടികള്‍ ചെലവഴിച്ചു ആരാധനാലയങ്ങള്‍ നിര്‍മിക്കേണ്ടതുണ്ടോയെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ഏ.കൈ.ആന്റണി. കൊച്ചിയിലെ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. ഓരോ ദിവസവും കണക്കറ്റ സമ്പത്താണ്‌ പല ആരാധനാലയങ്ങളിലും എത്തുന്നത്‌. അതു നല്ലകാര്യങ്ങള്‍ക്കാണോ വിനിയോഗിക്കുന്നതെന്നു പരിശോധിക്കണം. ശീതീകരിച്ച ആരാധനാലയങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നവര്‍ ആ തുക കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനായി ഉപയോഗിക്കണം. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതില്‍ എതിരില്ല. എന്നാല്‍ ധൂര്‍ത്ത്‌ ഒഴിവാക്കണം-ആന്റണി വ്യക്തമാക്കി. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളുകള്‍ കേരളത്തില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.