Breaking News

Trending right now:
Description
 
Oct 27, 2017

എംബിഎന്‍ ഫൗണ്ടേഷനു തുടക്കമായി

image ന്യൂജേഴ്‌സി:പ്രൊമോട്ടിങ്‌ സ്‌കില്‍സ്‌ സപ്പോര്‍ട്ടിങ്‌ ഹെല്‍ത്ത്‌കെയര്‍ എന്ന ആശയവുമായി ന്യൂജേഴ്‌സിയില്‍ ആരംഭിച്ച എന്‍ബിഎന്‍ ഫൗണ്ടേഷനു തുടക്കമായി. വൂഡ്‌ബ്രിഡ്‌ജ്‌ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്റെ ഉദ്‌ഘാടനവും പൂമരം ഷോ 2017 പരിപാടിയും സംഘടിപ്പിച്ചു. കുട്ടികളിലെയും യുവജനങ്ങളിലെയും കഴിവുകള്‍ കണ്ടെത്തി അവയെവളര്‍ത്തി കൊണ്ടുവരുക, ആരോഗ്യപരിപാലനത്തിനുള്ള ബോധവത്‌കരണക്യാമ്പുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ്‌ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന്‌ ചെയര്‍മാന്‍ മാധവന്‍ ബി.നായര്‍ ചടങ്ങില്‍ വ്യക്തമാക്കി. അമേരിക്കന്‍ മലയാളികള്‍ക്ക്‌ എംബിഎന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഗീതാനായര്‍ നിലവിളക്കുകൊളുത്തി നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ജാനകി അവുല, ട്രഷറര്‍ ഭാസ്‌കര്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, ജി.കെ.പിള്ള, മാധ്യമ പ്രവര്‍ത്തക വിനീത നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം വിജയലക്ഷ്‌മിയും സംഘവും സംഗീതനൃത്ത ഹാസ്യപരിപാടികള്‍ അവതരിപ്പിച്ചു. വൈക്കം വിജയലക്ഷി, അബി, അനൂപ്‌ ചന്ദ്രന്‍ എന്നിവരെയും പൂമരം ഷോയുടെ ചീഫ്‌ സ്‌പോണ്‍സറായ ജി.കെ.പിള്ളയേയും ചടങ്ങില്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ന്യൂജേഴ്‌സിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പൂമരം ഷോ അമേരിക്കന്‍ മലയാളികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.