Breaking News

Trending right now:
Description
 
Oct 27, 2017

കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ.ഓമന മലേഷ്യയില്‍ മരിച്ചു

image ഊട്ടിയില്‍ കാമുകനെ കൊലപ്പെടുത്തി വെട്ടിമുറിച്ചു പെട്ടിയിലാക്കി കടത്തിയ കേസിലെ പ്രതി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഡോ.ഓമന മലേഷ്യയില്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചതായി സൂചന. കൊലപാതകകേസില്‍ പരോളിലിറങ്ങിയ ഡോ.ഓമനയെക്കുറിച്ച്‌ പിന്നീട്‌ വിവരമൊന്നുമില്ലായിരുന്നു. മലയാളം അറിയാവുന്ന സ്‌ത്രീയെ മലേഷ്യയിലെ സേലങ്കോറിലുള്ള കെട്ടിടത്തില്‍നിന്നു വീണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയെന്നും ഇവരെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട്‌ മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കഴിഞ്ഞദിവസം പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പടം കണ്ടാണ്‌ ഡോ.ഓമനതന്നെയാണ്‌ മരിച്ചതെന്നു പൊലീസ്‌ സംശയിക്കുന്നത്‌. അതേസമയം, പത്രങ്ങളിലെ പടം പയ്യന്നൂരിലെ ബന്ധുക്കളെകാണിച്ചപ്പോള്‍ നല്ല സാദൃശ്യമുണ്ടെന്ന മറുപടിയും ലഭിച്ചു. മരിച്ചത്‌ ഓമനയാണെന്നു സ്ഥിരീകരിക്കാന്‍ ഇനി ഡിഎന്‍എ പരിശോധനയേ വഴിയുള്ളൂ എന്ന നിലപാടിലാണ്‌ പൊലീസ്‌. പയ്യന്നൂര്‍ ബസ്‌ സ്റ്റാന്‍ഡിനു സമീപം ക്ലിനിക്കു നടത്തുകയായിരുന്നു വിവാഹിതയായ ഡോ.ഓമന. ഇതിനിടെയാണ്‌ പയ്യന്നൂര്‍സ്വദേശി കരാറുകാരന്‍ മുരളീധരനെ പരിചയപ്പെടുന്നത്‌. ഇയാളെ പിന്നീട്‌ വെട്ടിനുറുക്കി പെട്ടിയിലാക്കിയ സംഭവത്തില്‍ ഡോ.ഓമന അറസ്‌റ്റിലാവുകയായിരുന്നു. 1996 ജൂലൈയിലായിരുന്നു സംഭവം. 1998-ല്‍ ജീവപര്യന്തം തടവുശിക്ഷലഭിച്ച ഓമന പരോളിലിറങ്ങി മുങ്ങി. ഡോ.ഓമനയെക്കുറിച്ച്‌ ഇക്കാലമത്രെയും ഒരു വിവരവുമില്ലായിരുന്നു. വ്യാജപാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ച്‌ മലേഷ്യയിലേക്ക്‌ കടന്ന ഓമന വിവിധ പേരുകളില്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നുവെന്നു നേരത്തെ പൊലീസിനു സംശയമുണ്ടായിരുന്നു. ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ആളാണ്‌ ഡോ.ഓമന.