Breaking News

Trending right now:
Description
 
Oct 27, 2017

രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്‌തനെന്ന്‌ ശിവസേന

image മോദി തരംഗം അവസാനിച്ചുവെന്നും രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രാപ്‌തനാണെന്നും ശിവസേന എംപി സഞ്‌ജയ്‌ റാവുത്ത്‌ വ്യക്തമാക്കി. ഒരു ചാനല്‍ ചര്‍ച്ചയിലാണ്‌ റാവുത്ത്‌ ശിവസേനയുടെ സഖ്യകക്ഷിയായ ബിജെപിക്കെതിരെ വാളുയര്‍ത്തിയത്‌. ജിഎസ്‌ടിക്കെതിരായ ജനരോക്ഷം ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ വെല്ലുവിളിയാകുമെന്നും റാവുത്ത്‌ പറഞ്ഞു. രാഹുലിനെ പപ്പുവെന്നു വിളിക്കുന്നതു ശരിയല്ല. ജനങ്ങളാണ്‌ ഏറ്റവും വലിയ ശക്തി. ആരെയും പപ്പുവാക്കാന്‍ ജനത്തിനു കഴിയുമെന്ന്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. 2014-ല്‍ രാജ്യത്ത്‌ മോദി തരംഗം ഉണ്ടായിരുന്നു. ഇപ്പോഴില്ല. ജിഎസ്‌ടി നടപ്പാക്കിയശേഷം ഗുജറാത്തിലെ തെരുവില്‍ ജനങ്ങള്‍ അലഞ്ഞുനടക്കുകയാണ്‌. ഗുജറാത്തിലുയരുന്ന പ്രതിഷേധം ബിജെപി വെല്ലുവിളി നേരിടുന്നുവെന്നതിന്റെ തെളിവാണ്‌. പട്ടേല്‍ സമുദായ നേതാവ്‌ ഹര്‍ദിക്‌ പട്ടേലിനൊപ്പമാണ്‌ ശിവസേന. ഹര്‍ദിക്‌ പട്ടേല്‍ കടുത്ത ബിജെപി വിരുദ്ധപക്ഷത്താണ്‌ നിലകൊള്ളുന്നത്‌. ഈവര്‍ഷം ആദ്യം ഹര്‍ദിക്‌ പട്ടേല്‍ ശിവസേന നേതാവ്‌ ഉദ്ധവ്‌ താക്കറുമായി ചര്‍ച്ചനടത്തിയിരുന്നുവെന്നും റാവുത്ത്‌ വ്യക്തമാക്കി. ബിജെപിക്കാരനായ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ്‌ താവ്‌ഡെയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.