Breaking News

Trending right now:
Description
 
Oct 26, 2017

ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍

image നിരോധിത ഭീകരസംഘടനയായ ഐഎസിനു വേണ്ടി ആശയപ്രചരണം നടത്തിയ കണ്ണൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കെ.സി.മിഥിലാജ്‌, കെ.വി.അബ്ദുല്‍ റസാഖ്‌, എം.വി.റദീഷ്‌ എന്നിവരെയാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്‌തുവെന്ന കുറ്റമാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. തുര്‍ക്കിയില്‍ ഐഎസ്‌ പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുര്‍ക്കി പൊലീസ്‌ പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരില്‍ മൂന്നുപേരാണ്‌ അറസ്റ്റിലായവര്‍. നാലുമാസം മുമ്പ്‌ നാട്ടിലെത്തിയ ഇവര്‍ പൊലീസ്‌ നിരീക്ഷണത്തിലായിരുന്നു. ഐഎസ്‌ ആശയം പ്രചരിപ്പിക്കുന്നതായി പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. മറ്റു രണ്ടുപേര്‍കൂടി കസ്റ്റഡിയിലുണ്ടെന്നാണ്‌ സൂചന.