Breaking News

Trending right now:
Description
 
Oct 26, 2017

ഡല്‍ഹിയില്‍നിന്നു കാണാതായ മലയാളി വിദ്യാര്‍ഥിനിയേയും കൂട്ടുകാരിയേയും കണ്ടെത്തി

image ഡല്‍ഹിയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയേയും ബിഹാര്‍ സ്വദേശിനിയായ കൂട്ടുകാരിയേയും പൊലീസ്‌ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയുടെ മകള്‍ അഞ്‌ജലി, ബിഹാര്‍ സ്വദേശിനി സ്‌തുതി എന്നിവരെയാണ്‌ ബീഹാറിലെ പട്‌നയ്‌ക്കു സമീപമുള്ള ധനാപുരിയില്‍നിന്നു കണ്ടെത്തിയത്‌. പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ അജ്ഞലി. ഗ്രൈറ്റര്‍ നേയ്‌ഡയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന ഇരുവരെയും കഴിഞ്ഞദിവസം കാണാതായെന്നു പൊലീസില്‍ പരാതി ലഭിച്ചിരുന്നു. കടയില്‍ പുസ്‌തകംവാങ്ങുന്നതിനു പോയ ഇവര്‍ പിന്നീട്‌ തിരിച്ചെത്തിയില്ല. ഹൗറായിലേക്കു പോകുന്ന ഹിമഗിരി എക്‌സ്‌പ്രസിലാണ്‌ കുട്ടികള്‍ ധനാപുരിയില്‍ എത്തിയത്‌. സ്‌തുതിയുടെ ബന്ധുവീട്ടിലേക്കാണ്‌ ഇരുവരും പുറപ്പെട്ടതെന്നു പൊലീസ്‌ സംശയിക്കുന്നു.