Breaking News

Trending right now:
Description
 
Oct 26, 2017

മൊബൈല്‍ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു മമത

image കണക്ഷന്‍ വിച്ഛേദിച്ചാലും വേണ്ടില്ല തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നമില്ലെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ പൗരന്മാരുടെ അവകാശത്തിലും സ്വകാര്യതയിലും ഇടപെടുകയാണ്‌. ഒരാളുടെ മൊബൈല്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ല. എല്ലാ പാര്‍ട്ടി അംഗങ്ങളും ജയിലില്‍ അടയ്‌ക്കപ്പെട്ടാലും തൃണമൂല്‍ ഇതിനെതിരെ പ്രതിഷേധം തുടരുകതന്നെ ചെയ്യും. ഞങ്ങള്‍ ഭീരുക്കളല്ല. കേന്ദ്രത്തില്‍ അധികാരം ലക്ഷ്യമിട്ടല്ല തൃണമൂലിന്റെ പ്രവര്‍ത്തനം. കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കുകയാണ്‌ ലക്ഷ്യമെന്നും മമത വ്യക്തമാക്കി. ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധപ്പിക്കണമെന്നു കഴിഞ്ഞ മാര്‍ച്ച്‌ 23ന്‌ ടെലികോംവകുപ്പ്‌ വിജ്ഞാപനം ഇറക്കിയിരുന്നു.