Breaking News

Trending right now:
Description
 
Oct 26, 2017

ആധാര്‍ ഇല്ലാത്തവര്‍ക്ക്‌ മാര്‍ച്ച്‌ 31വരെ അവസരം

image കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രയോജനം ലഭിക്കാന്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി മാര്‍ച്ച്‌ 31വരെ നീട്ടാമെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആധാര്‍ ഇല്ലാത്തവര്‍ക്കും ആധാര്‍ ബന്ധിപ്പിക്കാന്‍ തയാറുള്ളവര്‍ക്കുംവേണ്ടിയാണ്‌ ഈ സമയപരിധി. സര്‍ക്കാരിന്റെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കണമെന്ന വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടുകൊണ്ട്‌ മൂന്നംഗ ബഞ്ച്‌ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ലംഘനമാണ്‌ സര്‍ക്കാരിന്റെ നടപടികളെന്നു ചൂണ്ടിക്കാട്ടിയാണ്‌ പല ഹര്‍ജികളും സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്‌. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോ എന്നു പരിശോധിക്കുന്ന അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വാദം കേള്‍ക്കുന്നത്‌ തുടരുകയാണെന്നും കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള കാലാവധിവരെ ആധാര്‍കാര്‍ഡ്‌ വിവരങ്ങള്‍ നല്‍കാത്തവര്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍നിന്നുള്ള സഹായം തടയുകയില്ലെന്നു അഡ്വക്കേറ്റ്‌ ജനറല്‍ കെ.വേണുഗോപാല്‍ സുപ്രിംകോടതിയില്‍ ബോധിപ്പിച്ചു. ഡേറ്റാ സുരക്ഷയുടെ വിവിധ വശങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ സുപ്രീംകോടതി ജസ്‌റ്റീസ്‌ ബി.എന്‍.ശ്രീകൃഷ്‌ണ അധ്യക്ഷനായ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.