Breaking News

Trending right now:
Description
 
Oct 26, 2017

പാത്രിയര്‍ക്കീസ്‌ ബാവ ഒക്ടോബര്‍ 30-ന്‌ ഓസ്‌ട്രേലിയയില്‍

Vinod Mathai
image പാത്രിയര്‍ക്കീസ്‌ മോറോന്‍ മോര്‍ ഇഗ്നേഷ്യസ്‌ അഫ്രേം ദ്വിതീയന്‍ ബാവ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സന്ദര്‍ശിക്കുന്നു. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ആറുവരെ ന്യൂ സൗത്ത്‌ വെയ്‌ല്‍സ്‌, ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിറ്ററികളിലെ വിശ്വാസികളെ സന്ദര്‍ശിക്കും. നവംബര്‍ ആറു മുതല്‍ എട്ട്‌ വരെ ന്യൂസിലാന്‍ഡിലും എട്ടു മുതല്‍ 12 വരെ വിക്ടോറിയയിലും സന്ദര്‍ശനം നടത്തും.

ഒക്ടോബര്‍ 31-ന്‌ രാവിലെ പതിനൊന്നിന്‌ ബാവ സെന്റ്‌ എഫ്രേംസ്‌ കത്തീഡ്രലില്‍ എത്തും. വൈകുന്നേരം ആറിന്‌ സോയിഗോസ്‌ യൂത്ത്‌ ഇവന്റില്‍ പങ്കെടുക്കും. നവംബര്‍ ഒന്നിന്‌ വൈകുന്നേരം ആറിന്‌ സെന്റ്‌ എഫ്രേം ഡിന്നറിലും രണ്ടിന്‌ യാക്കോബായ സമൂഹത്തൊടൊപ്പവും ചെലവഴിക്കും. മൂന്നിന്‌ സെന്റ്‌ തോമസ്‌ ഡിന്നര്‍, നാലിന്‌ രാവിലെ എട്ടരയ്‌ക്ക്‌ സെന്റ്‌ ഗബ്രിയേലില്‍ വിശുദ്ധ കുര്‍ബാന, ഡീക്കന്‍ ഓര്‍ഡിനേഷന്‍.

നാലിന്‌ വൈകുന്നേരം അഞ്ചിന്‌ സെന്റ്‌ എഫ്രേംസ്‌ കത്തീഡ്രലില്‍ സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. ആറരയ്‌ക്ക്‌ സെന്റ്‌ ഗബ്രിയേല്‍ ഡിന്നര്‍. അഞ്ചിന്‌ രാവിലെ എട്ടരയ്‌ക്ക്‌ സെന്റ്‌ എഫ്രേംസ്‌ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ സായ്‌ഫോ മോണ്യുമെന്റ്‌ ആശീര്‍വദിക്കും. അഞ്ചിന്‌ വൈകുന്നേരം നാലിന്‌ സെന്റ്‌ മാര്‍ക്കെ ഡിന്നര്‍.