Breaking News

Trending right now:
Description
 
Oct 25, 2017

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഹകരണത്തിനു വ്യവസ്ഥകളുമായി ഹാര്‍ദിക്‌

image കോണ്‍ഗ്രസുമായി രാഷ്ട്രീയ സഹകരണത്തിനു വ്യവസ്ഥവച്ചു പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ്‌ ഹാര്‍ദിക്‌ പട്ടേല്‍ രംഗത്ത്‌. പട്ടേലുകള്‍ക്ക്‌ കോണ്‍ഗ്രസില്‍ കൂടുതല്‍ രാഷ്ട്രീയ പാതിനിധ്യവും പട്ടേലുകള്‍ക്ക്‌ ആധിപത്യമുള്ള സൗരാഷ്ട്ര മേഖലയില്‍ കൂടുതല്‍ പട്ടേല്‍ സ്ഥാനാര്‍ഥികള്‍ വേണമെന്നും ഹാര്‍ദിക്‌ പട്ടേല്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള അശോക്‌ ഗേലോട്ടുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും സംവരണം വേണം. കോടതികളുടെ ഇടപെടല്‍ ഒഴിവാക്കി സംവരണം നടപ്പാക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്നും ഹാര്‍ദിക്‌ പട്ടേല്‍ വ്യവസ്ഥകളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാമെന്നാണ്‌ അദ്ദേഹത്തിന്റെ വാഗ്‌ദാനം. പട്ടേല്‍ വിഭാഗക്കാരിലേറെയും ബിജെപി അനുകൂല നിലപാടുള്ളവരായതിനാല്‍ സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌. ഇതിനിടെ ബിജെപിക്കാര്‍ ഒളിനോട്ടത്തില്‍ മിടുക്കു കാണിച്ചിട്ടുള്ളവരാണെന്നു ഹാര്‍ദിക്‌ കുറ്റപ്പെടുത്തി. ഹാര്‍ദിക്‌ പട്ടേല്‍ കോണ്‍ഗ്രസ്‌ ഏജന്റാണെന്നും സമുദായത്തെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. അധികാരത്തിലെത്താന്‍ ദീവ്രവാദികളുമായി കോണ്‍ഗ്രസ്‌ കൈകോര്‍ക്കുമെന്നു ബിജെപി കുറ്റപ്പെടുത്തി. പാക്ക്‌ ഭീകരരുമായി കൈകോര്‍ത്താല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നു തോന്നിയാല്‍ കോണ്‍ഗ്രസ്‌ അതിനും മടിക്കില്ലെന്നാണ്‌ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിന്റെ ആരോപണം.