Breaking News

Trending right now:
Description
 
Oct 25, 2017

ലക്‌നൗ-ആഗ്ര ദേശീയ പാതയില്‍ വ്യോമസേന വിമാനങ്ങളിറങ്ങി

image യുപിയെ ലക്‌നൗ-ആഗ്ര ദേശീയ പാതയില്‍ വ്യോമസേന യാത്രവിമാനങ്ങള്‍ അടക്കം 20 വിമാനങ്ങളിറക്കി കരുത്തുതെളിയിച്ചു. വിമാനത്താവളങ്ങള്‍ തകര്‍ക്കപ്പെടുകയോ റണ്‍വേ ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഹൈവേകളില്‍ വിമാനമിറക്കാനുള്ള പ്രത്യേക പരിശീലനത്തിന്റെ ഭാഗമായാണ്‌ നടപടി. 35,000 കിലോഗ്രാം ഭാരമുള്ള സി-139 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌, മിറാഷ്‌ 2000, സുഖോയ്‌ 30എംകെഐ തുടങ്ങിയ വിമാനങ്ങള്‍ ഹൈവേയിലിറങ്ങി. വന്‍തോതില്‍ സാധനസാമഗ്രികള്‍ എത്തിക്കാനും ഇരുന്നൂറോളം പേരെ വഹിക്കാനും ശേഷിയുള്ളതാണ്‌ 900 കോടിയോളം രൂപ വിലവരുന്ന സൂപ്പര്‍ ഹെര്‍ക്കുലീസ്‌. സി-139 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ ദേശീയപാതയില്‍ ഇറങ്ങുന്നത്‌ ആദ്യമാണ്‌. ഇത്രയും വിമാനങ്ങള്‍ ഒരേസമയം പരീക്ഷണത്തില്‍ പങ്കെടുക്കുന്നതും ആദ്യം. ലക്‌നൗവില്‍നിന്നു 65 കിലോമീറ്റര്‍ അകലെയുള്ള ബംഗാര്‍മന ഭാഗത്തായിരുന്നു മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന പരിശീലനം. ഇവിടെ ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു.