Breaking News

Trending right now:
Description
 
Oct 25, 2017

കാലം ചെയ്‌ത ഡോ.സഖറിയ മാര്‍ തെയോഫിലോസിന്റെ സംസ്‌കാരം നാളെ

image കാലം ചെയ്‌ത ഓര്‍ത്തഡോക്‌സ്‌ സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.സഖറിയ മാര്‍ തെയോഫിലോസിന്റെ (65) കബറടക്കം വ്യാഴാഴ്‌ച 10നു കോയമ്പത്തൂര്‍ തടാകം ക്രിസ്‌തുശിഷ്യ ആശ്രമത്തില്‍ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. അര്‍ബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.40നായിരുന്നു അന്ത്യം. ഇന്നു രാവിലെ ബിലാത്തികുളം സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഉച്ചയ്‌ക്കു പന്ത്രണ്ടോടെ വിലാപയാത്രയായി കോയമ്പത്തൂര്‍ തടാകം ക്രിസ്‌തുശിഷ്യ ആശ്രമത്തിലെത്തിച്ചു. രാത്രി 12 മുതല്‍ ആശ്രമത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.