Breaking News

Trending right now:
Description
 
Oct 25, 2017

എംജി സര്‍വകലാശാലയില്‍നിന്നു ഇനി ഓണ്‍ലൈന്‍വഴി സര്‍ട്ടിഫിക്കറ്റുകള്‍

image എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ബിരുദം ഒഴികെ മറ്റെല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍വഴി ലഭ്യമാക്കുന്നു. ജനുവരി ഒന്നുമുതല്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍വഴിയായിരിക്കും. അപേക്ഷകള്‍ നരിട്ടു സമര്‍പ്പിക്കാനും വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാനും കഴിയും. ഇതിനു മുന്നോടിയായി നവംബര്‍ ഒന്നുമുതല്‍ നാലു സേവനങ്ങള്‍ ഓണ്‍ലൈന്‍വഴിയായിരിക്കും. സര്‍വകലാശാലയിലേക്കുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍വഴിയാണ്‌ അടയ്‌ക്കേണ്ടത്‌. സര്‍വകലാശാല വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ്‌ ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌ത്‌ സേവനങ്ങളുടെ വിഭാഗത്തിലേക്കു പ്രവേശിക്കാനാവും. സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ വിവരങ്ങളും സൈറ്റില്‍ ലഭിക്കും. ഈ രേഖകളുടെ സ്‌കാന്‍ ചെയ്‌ത പകര്‍പ്പുകള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കാം. പ്രാഥമിക വിവരങ്ങള്‍ നല്‍കി വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം ഫീസ്‌ അടയ്‌ക്കാം. അപേക്ഷയുടെ ഓരോസമയത്തെയും അവസ്ഥ എസ്‌എംഎസ്‌, ഇ-മെയില്‍വഴി അറിയിക്കും.