Breaking News

Trending right now:
Description
 
Oct 25, 2017

ഷെറിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

image അമേരിക്കയില്‍ മൂന്നുവയസുകാരി ഷെറിന്‍ മരിച്ച കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ ലി മാത്യൂസിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അഭിഭാഷകനൊപ്പം പൊലീസ്‌ സ്റ്റേഷനിലെത്തിയ വെസ്‌ ലി കുറ്റസമ്മതം നടത്തുകയായിരുന്നു. നിര്‍ബന്ധിച്ചു പാലുകുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടിയാണ്‌ ഷെറിന്‍ മരിച്ചതെന്നു ഇയാള്‍ മൊഴിനല്‍കി. കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും പൊലീസിനു മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌. വീടിനു ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ നിന്നു പൊലീസ്‌ കണ്ടെടുത്ത മൃതദേഹം വെസ്‌ ലി മാത്യൂസിന്റെ ഭാര്യ സിനി തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയ ദമ്പതികള്‍ ബിഹാറില്‍നിന്നു രണ്ടുവര്‍ഷം മുമ്പാണ്‌ ദത്തെടുത്തത്‌. ഷെറിനെ ഏഴിനു പുലര്‍ച്ചെ മൂന്നുമുതല്‍ കാണാതായെന്നാണ്‌ പൊലീസിനെ ആദ്യം അറിയിച്ചിരുന്നത്‌. കുട്ടി പാലുകുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്തുനിര്‍ത്തി ശിക്ഷിച്ചുവെന്നും 15 മിനിട്ടുകഴിഞ്ഞു നോക്കിയപ്പോള്‍ കണ്ടില്ലെന്നുമാണ്‌ വെസ്‌ ലി പൊലീസിന്‌ ആദ്യം മൊഴിനല്‍കിയിരുന്നത്‌. ഇവരുടെ താമസസ്ഥലത്തുനിന്നു വാഹനം രണ്ടുതവണ പുറത്തേക്കു പോകുന്നതും തിരികെ വരുന്നതും നിരീക്ഷണ ക്യാമറയില്‍ പൊലീസ്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ്‌ കാണാതായത്‌ എന്ന മൊഴിയില്‍ സംശയം ഉണ്ടായതും അന്വേഷണം വ്യാപിപ്പിച്ചതും.