Breaking News

Trending right now:
Description
 
Oct 25, 2017

നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഫോമ സ്‌കോളര്‍ഷിപ്പ്‌

image ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ്‌ഫോറം കേരളത്തിലെ നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷക്ഷണിച്ചു. അംഗീകൃത നഴ്‌സിങ്‌ കോളജില്‍ പഠിക്കന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌. മാര്‍ക്ക്‌ ലിസ്റ്റിന്റെ പകര്‍പ്പ്‌, വരുമാന സര്‍ട്ടിഫിക്കറ്റ്‌, ബയോഡേറ്റ, എന്തുകൊണ്ട്‌ നഴ്‌സ്‌ ആകാന്‍ ആഗ്രഹിക്കുന്നു എന്ന വിഷയത്തില്‍ ഒരു പേജില്‍ കുറയാത്ത ലേഖനം എന്നിവ അപേക്ഷയോടൊപ്പം നവംബര്‍ 30നകം അയയ്‌ക്കണം. വിലാസം: ഫോമ സ്‌കോളര്‍ഷിപ്പ്‌, എന്‍.എന്‍ 89, പേരൂര്‍ക്കട, തിരുവനന്തപുരം-695005. ഫോണ്‍: 8593874101. fomaawfscholarship@gmail.com