Breaking News

Trending right now:
Description
 
Oct 23, 2017

തോമസ്‌ ചാണ്ടി പോയില്ലെങ്കില്‍ പിണറായി അടിച്ചുപുറത്താക്കണം: ചെന്നിത്തല

image ഗതാഗതമന്ത്രി തോമസ്‌ ചാണ്ടി കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട്‌ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഒരുനിമിഷംപോലും വൈകാതെ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണം. തോമസ്‌ ചാണ്ടി ഇനിയും അധികാരത്തില്‍ തുടരുന്നത്‌ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഒരു സെന്റ്‌ ഭൂമിയെങ്കിലും കൈയേറിയെന്ന്‌ തെളിഞ്ഞാല്‍ രാജിവച്ച്‌ വീട്ടില്‍പോകുമെന്നു നിയമസഭയില്‍ പ്രഖ്യാപിച്ച തോമസ്‌ ചാണ്ടി വാക്കുപാലിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്നു അടിച്ചു പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ തോമസ്‌ചാണ്ടി ഇനിയും അധികാര്‌തതില്‍ തുടരുന്നത്‌ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്‌. 32 ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരു വ്യക്തിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ്‌ നേതാക്കളുടെ പേരില്‍ കേസെടുക്കാന്‍ കാണിച്ചതിന്റെ നൂറിലൊന്ന്‌ താല്‍പര്യം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ കാണിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.