Breaking News

Trending right now:
Description
 
Oct 23, 2017

പ്ലാസ്റ്റിക്‌ സര്‍ജറിയിലൂടെ മുഖം മാറ്റിയിട്ടും അവസാനം കള്ളന്‍ പിടിയിലായി

image പ്ലാസ്റ്റിക്‌ സര്‍ജറിയിലൂടെ മുഖത്ത്‌ രൂപമാറ്റം വരുത്തിയിട്ടും വാഹനമോഷ്ടാവ്‌ ഡല്‍ഹി പൊലീസിന്റെ പിടിയിലായി. പ്രമുഖ മോഷ്ടാവ്‌ കുനാല്‍ (തനൂജ്‌) ആണ്‌ പിടിയിലായത്‌. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി അഞ്ഞൂറിലേറെ വാഹനങ്ങള്‍ മോഷ്ടിച്ചുവെന്നാണ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. ഏറെക്കാലമായി ഡല്‍ഹിപൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ആഡംബരജീവിതത്തിനും മയക്കുമരുന്നു സേവയ്‌ക്കുമാണ്‌ മോഷണങ്ങള്‍ നടത്തിയിരുന്നത്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 100 കാറുകള്‍ മോഷ്ടിച്ചു. ഷാലിമാര്‍ ഗാര്‍ഡന സ്വദേശിയായ ഇയാള്‍ വീടുകള്‍കയറിയുള്ള മോഷണമാണ്‌ ആദ്യം നടത്തിയിരുന്നത്‌. പിന്നീടാണ്‌ വാഹനമോഷണങ്ങളിലേക്ക്‌ തിരിഞ്ഞത്‌. ആഡംബരകാറുകള്‍മാത്രമേ മോഷ്ടിച്ചിരുന്നുള്ളൂവെന്നും വിവിധ സ്‌റ്റേഷനുകളിലായി 62 കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും പൊലീസ്‌ വ്യക്തമാക്കി. ഇയാളുടെ സഹായികളായ രണ്ടുപേരെയും മോഷ്ടിച്ച 12 കാറുകളും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.