Breaking News

Trending right now:
Description
 
Oct 23, 2017

ഫീസില്ലാ വക്കീല്‍; സിസ്റ്റര്‍ ജോസിയ

image തൊടുപുഴ കോടതിയില്‍ ഫീസില്ലാ വക്കീല്‍. കോതമംഗലം സെന്റ്‌ വിന്‍സെന്റ്‌ പ്രോവിന്‍സ്‌ അംഗമായ സിസ്‌റ്റര്‍ ജോസിയയാണ്‌ ഫീസ്‌ വാങ്ങാതെ വക്കീല്‍ ജോലി ചെയ്യുന്നത്‌. ഫീസ്‌ കൊടുക്കാന്‍ ഗതിയില്ലാത്തവരുടെ ആശ്രയമാണ്‌ സിസ്റ്റര്‍ ജോസിയ. അഭിഭാഷകയായിട്ടു രണ്ടുവര്‍ഷമായി. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു പഠനം. ക്രിമിനല്‍, സിവില്‍ കേസുകള്‍ ഒരുപോലെ കൈകാര്യം ചെയ്യാന്‍ സിസ്‌റ്റര്‍ ജോസിയക്കു കഴിയുന്നുണ്ട്‌. സീനിയര്‍ അഭിഭാഷകനായ കെ.ടി.തോമസിന്റെ ശിഷ്യയായി പ്രാക്ടീസ്‌ ചെയ്‌തുവരുകയാണ്‌. കോടതിയും നിയമവും വശമില്ലാത്തവരും ആരോരുമില്ലാത്തവരുമാണ്‌ ജോസിയയുടെ കക്ഷികള്‍. തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത്‌ ജോണിമാത്യു-അന്നക്കുട്ടി ദമ്പതികളുടെ മകളാണ്‌ സിസ്റ്റര്‍ ജോസിയ.