Breaking News

Trending right now:
Description
 
Oct 23, 2017

ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ ആത്മഹത്യചെയ്‌തത്‌ മലയാളി നഴ്‌സും കാമുകനും

image പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയേയും യുവാവിനെയും തിരിച്ചറിഞ്ഞു. ആര്‍എംഎല്‍ ആശുപത്രിയിലെ നഴ്‌സ്‌ സുമ (32), ആലപ്പുഴ പള്ളിപ്പാട്‌ വടക്കേക്കരകിഴക്ക്‌ പുതുവലില്‍ സുരേഷ്‌ (കിഷോര്‍-29) എന്നിവരാണ്‌ മരിച്ചത്‌. സുരേഷിന്റെ ബന്ധുവും സിവില്‍ എന്‍ജിനിയറുമായ കിരണിന്റെ ഭാര്യയാണ്‌ സുമ. ഡല്‍ഹി ഉത്തംനഗറിലാണ്‌ സുമയും ഭര്‍ത്താവ്‌ കിരണും മകന്‍ സച്ചുവും താമസിച്ചിരുന്നത്‌. ബിടെക്‌ കഴിഞ്ഞു ഗോവയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായി ജോലി നോക്കിയിരുന്ന സുരേഷ്‌
കഴിഞ്ഞ 11നു ഹൈദരാബാദില്‍ ജോലികിട്ടിയെന്നു പറഞ്ഞു വീട്ടില്‍നിന്നു പോയതാണ്‌. ദീപാവലി ദിവസം സുരേഷ്‌ കിരണിന്റെ വീട്ടില്‍ എത്തിയിരുന്നു. സുമയും സുരേഷും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധത്തെചൊല്ലി കിരണ്‍ സുമയോട്‌ വഴക്കുണ്ടായതായും പറയുന്നു. കഴിഞ്ഞ 19 മുതല്‍ സുമയേയും സുരേഷിനെയും കാണാതായെന്നുള്ള പരാതിയില്‍ പൊലീസ്‌ അന്വേഷണം നടത്തിവരുന്നതിനിടെയാണ്‌ ഇരുവരെയും മരിച്ചനിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്‌. വിഷം ഉള്ളില്‍ചെന്നാണ്‌ മരിച്ചതെന്നാണ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌.