Breaking News

Trending right now:
Description
 
Oct 23, 2017

ടൈറ്റാനിക്‌ ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത്‌ ലേലത്തില്‍ വിറ്റത്‌ രണ്ടുകോടി രൂപയ്‌ക്ക്‌

image ടൈറ്റാനിക്‌ കപ്പല്‍ ദുരന്തത്തില്‍ മരിച്ച യാത്രികന്‍ അലക്‌സാണ്ടര്‍ ഒസ്‌കര്‍ ഹോള്‍വേഴ്‌സണ്‍ തന്റെ അമ്മയ്‌ക്ക്‌ എഴുതിയ കത്ത്‌ ലേലത്തില്‍ വിറ്റു. 1,08,04,110 രൂപയ്‌ക്കാണ്‌ (166000 ഡോളര്‍) ലേലം കൊണ്ടത്‌. ഇത്രയും വലിയ തുകയ്‌ക്ക്‌ ആരാണ്‌ ലേലംകൊണ്ടതെന്നു പുറത്തുവിട്ടിട്ടില്ല. ഹോള്‍വേഴ്‌സണിന്റെ മൃതദേഹത്തില്‍നിന്നു ലഭിച്ച കത്ത്‌ കുടുംബാംഗമായ ഹെന്‍ട്രി അല്‍ഡ്രിഡ്‌ജാണ്‌ ലേലം ചെയ്യുന്നതിന്‌ തീരുമാനിച്ചത്‌. കപ്പല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയക്കു വിറ്റുപോയതും ഈ കത്താണ്‌. കപ്പലിലെ ഫസ്റ്റ്‌ക്ലാസ്‌ യാത്രികനായിരുന്നു അലക്‌സാണ്ടര്‍ ഒസ്‌കര്‍ ഹോള്‍വേഴ്‌സണ്‍. 1912 ഏപ്രില്‍ 13ന്‌ എഴുതിയ കത്തില്‍ രാജകീയമായ കപ്പലിനെക്കുറിച്ചും കപ്പലിലെ ഭക്ഷണം, സംഗീതം തുടങ്ങിയവയും അമേരിക്കന്‍ ധനികവ്യാപാരി ജോണ്‍ ജേക്കബ്‌ ഓസ്‌റ്റര്‍ അടക്കമുള്ള സഹയാത്രികരുടെ അനുഭവങ്ങളുമാണ്‌ വിവരിച്ചിട്ടുള്ളത്‌. വിചാരിച്ചപോലെ പോകുകയാണെങ്കില്‍ ബുധനാഴ്‌ച രാവിലെ ന്യുയോര്‍ക്കില്‍ എത്തുമെന്നും കത്തില്‍ പറയുന്നുണ്ട്‌. 1912 ഏപ്രില്‍ 14ന്‌ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന കപ്പല്‍ദുരന്തത്തില്‍ 1500ലധികം ആളുകള്‍ മരിച്ചിരുന്നു.