Breaking News

Trending right now:
Description
 
Oct 23, 2017

കാണാതായ ഷെറിന്റെ മൃതദേഹം കലുങ്കിനടിയില്‍

image അമേരിക്കയിലെ വടക്കന്‍ ടെക്‌സസിലെ വീട്ടിലെ പരിസരത്തുനിന്നു 16 ദിവസം മുമ്പ്‌ കാണാതായ മലയാളി തമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി. ഷെറിന്റെ വീടിനി ഒരു കിലോമീറ്റര്‍ അകലെയുള്ള കലിങ്കിനുള്ളിലാണ്‌ മൃതദേഹം പൊലീസ്‌ കണ്ടെടുത്തത്‌. എറണാകുളം സ്വദേശി വെസ്‌ ലി മാത്യു-സിനി ദമ്പതികള്‍ ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്നു രണ്ടുവര്‍ഷം മുമ്പ്‌ ഷെറിനെ ദത്തെടുക്കുകയായിരുന്നു. ഈമാസം ഏഴിനാണ്‌ ഷെറിനെ കാണാതായത്‌. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീട്‌ കാണാതായെന്നാണ്‌ വെസ്‌ ലി പൊലീസിനു മൊഴി നല്‍കിയത്‌. നേരിയ കാഴ്‌ചക്കുറവും സംസാരവൈകല്യവുമുള്ള കുട്ടിയെ കാണാതായി അഞ്ചുമണിക്കൂര്‍കഴിഞ്ഞ്‌ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയത്‌ സംശം ഉണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ വെസ്‌ ലിയെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു ഏറെ നേരം ചോദ്യം ചെയ്‌തശേഷ്യം രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടിരുന്നു. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്തു വീട്ടില്‍നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചുവന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. വെസ്‌ ലിയുടെ പാസ്‌പോര്‍ട്ടും പൊലീസ്‌ പിടിച്ചെടുത്തിരുന്നു. പൊലീസ്‌ നായ്‌ക്കളുടെ സഹായത്തോടെയാണ്‌ മൃതദേഹം കണ്ടെത്തിയതെന്നും ഷെറീന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ്‌ വ്യക്തമാക്കി. ഇതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം ആരംഭിച്ചു.