Breaking News

Trending right now:
Description
 
Oct 23, 2017

പുറമ്പോക്ക്‌ ഭൂമി കയ്യേറ്റം: മന്ത്രി തോമസ്‌ ചാണ്ടി കുടുക്കില്‍; സര്‍ക്കാര്‍ പ്രതിരോധത്തിലായി

image കുട്ടനാട്ടില്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെയും ബന്ധുവിന്റെയും കായല്‍ കയ്യേറ്റം സ്ഥിരീകരിച്ച്‌ ജില്ലാ കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു കൈമാറി. ഭൂമിയിടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‌ വേള്‍ഡ്‌ ടൂറിസം കമ്പനി, മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പുറമ്പോക്കു കയ്യേറി നിലംനികത്തിയെന്നും ഇവിടെ അഞ്ച്‌ സെന്റ്‌ വീതമുള്ള 64 പ്ലോട്ടുകള്‍ മണ്ണിട്ടു നികത്തിയപ്പോള്‍ ഇടയിലുള്ള ഒന്നരമീറ്റര്‍ സര്‍ക്കാര്‍ റോഡും നികത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നികത്തിയ സ്ഥലങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നും ഇതിന്‌ ഒത്താശ ചെയ്‌ത റവന്യു, ജലവിഭവ, കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട്‌ മന്ത്രിക്ക്‌ എതിരായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ശനിയാഴ്‌ച വൈകിട്ടാണ്‌ റവന്യുവകുപ്പ്‌ ചീഫ്‌ സെക്രട്ടറിക്ക്‌ റിപ്പോര്‍ട്ട്‌ കൈമാറിയത്‌. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്നു തിരുവനന്തപുരത്ത്‌ മടങ്ങിയെത്തും. തുടര്‍ന്ന്‌ അദ്ദേഹം റിപ്പോര്‍ട്ട്‌ പരിശോധിക്കും. വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുമ്പു സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലും മന്ത്രി കായല്‍കയ്യേറ്റം നടത്തിയതായി കലക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ചതടക്കം കടുത്ത നിയമലംഘനങ്ങളാണ്‌ മന്ത്രിനടത്തിയിരിക്കുന്നത്‌. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ചാല്‍ കേസെടുക്കാനാകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്‌.