Breaking News

Trending right now:
Description
 
Oct 22, 2017

മലയാളികളായ കമിതാക്കള്‍ ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കി

image ആലപ്പുഴ സ്വദേശികളായ കമിതാക്കളെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പാട്‌ സ്വദേശി സുരേഷ്‌ (29) എന്നയാളും യുവതിയുമാണ്‌ മരിച്ചത്‌. യുവതിയുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ അമന്‍ ഡീലക്‌സ്‌ ഹോട്ടലില്‍ ഇവര്‍ കഴിഞ്ഞദിവസം മുറിയെടുത്തു താമസിക്കുകയായിരുന്നു. വിഷം കഴിച്ചാണ്‌ മരണം. ഹോട്ടല്‍മുറിയില്‍നിന്നു മലയാളത്തിലുള്ള ആത്മഹത്യക്കുറിപ്പു പൊലീസ്‌ കണ്ടെടുത്തു. ഇരുവരുടെയും തലയിലൂടെ ഇന്‍സുലേഷന്‍ ടേപ്പ്‌ ചുറ്റിയ നിലയിലായിരുന്നു മൃതദേഹമെന്നു പൊലീസ്‌ പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹിപൊലീസ്‌ കേരളപൊലീസുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.