Breaking News

Trending right now:
Description
 
Oct 22, 2017

ഭാര്യയുമായി അവിതബന്ധം: സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്‌ ഫ്രിഡ്‌ജിനുള്ളില്‍ ഒളിപ്പിച്ചു

image ഭാര്യയുമായി സുഹൃത്തിന്റെ അവിഹിതബന്ധം മനസിലാക്കിയ യുവാവ്‌ പിന്നീടൊന്നും ആലോചിച്ചില്ല. സുഹൃത്തിനെ കൊലപ്പെടുത്തിയശേഷം ഫ്രിഡ്‌ജിനുള്ളില്‍ ഒളിപ്പിച്ചു. സൗത്ത്‌ ഡല്‍ഹിയിലെ മെഹ്‌റോളിയിലായാണ്‌ സംഭവം. വിപിന്‍ ജോഷിയാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ മുപ്പത്തിയൊന്നുകാരനായ ബദാല്‍ മണ്ഡലിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. റസ്റ്റോറന്റിലെ ജീവനക്കാരാണ്‌ ഇരുവരും. കഴിഞ്ഞ ഒമ്പതുമുതല്‍ ദുരൂഹസാഹചര്യത്തില്‍ ജോഷിയെ കാണാതാവുകയായിരുന്നു. പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഏഴാംദിവസമാണ്‌ മൃതദേഹം കണ്ടെടത്തത്‌. ഒളിവില്‍പോയ ബദാല്‍ മണ്ഡലിനെ ഒഡീഷയിലെ റൂര്‍ക്കലയില്‍നിന്നാണ്‌ അറസ്‌റ്റു ചെയ്‌തത്‌. കൊലപാതകത്തിനു ഉപയോഗിച്ച കത്തി റെസ്‌റ്റോറന്റില്‍നിന്നു മോഷ്ടിച്ചതാണെന്നും കണ്ടെടുത്തുവെന്നും പൊലീസ്‌ വ്യക്തമാക്കി. മണ്ഡലിന്റെ ഭാര്യയുമായി വിപിന്‍ ജോഷിക്കു ബന്ധമുണ്ടായിരുന്നതാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ്‌ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്‌.