Breaking News

Trending right now:
Description
 
Oct 22, 2017

രാത്രിയിലെത്തിയ പൊലീസിന്റെ ഗുണ്ടായിസം; വീഡിയോ പുറത്ത്‌

image തിരൂരില്‍ പന്ത്രണ്ടുവയസുകാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ യുവാവിനെ പിടികൂടാന്‍ രാത്രി വീട്ടിലെത്തിയ പൊലീസ്‌ വാതില്‍ ചവിട്ടിത്തുറന്ന്‌ ആക്രമണം നടത്തുന്ന വീഡിയോ പുറത്ത്‌. മദ്രസിയിലേക്കു പോയ വിദ്യാര്‍ഥിയെ വഴിയില്‍തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന പരാതിയിലാണ്‌ പ്രതി പൂക്കയില്‍ പുതിയത്ത്‌ അബ്ദുല്‍ റഷീദിനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞദിവസം രാത്രി പൊലീസ്‌ വീട്ടിലെത്തിയത്‌. വീടിന്റെ അടഞ്ഞുകിടന്ന വാതില്‍ പൊലീസ്‌ ചവിട്ടിപ്പൊളിച്ചു അകത്തുകയറുകയായിരുന്നു. പിന്നീട്‌ യുവാവിനെ വലിച്ചിഴയ്‌ക്കുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്‌. പ്രായമായ മാതാപിതാക്കള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ്‌ എതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടുകാരുടെ നിലവിളിയും പൊലീസ്‌ പരിസരവാസികളോട്‌ ഒച്ചവയ്‌ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍, അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ പ്രതിയും വീട്ടുകാരും പൊലീസിനെ ആക്രമിച്ചുവെന്നാണ്‌ എഫ്‌ഐആറിലെ കേസ്‌. വനിത ഉള്‍പ്പെടെ മൂന്നുപൊലീസുകാര്‍ക്ക്‌ പരുക്കേറ്റുവെന്നു അറിയിച്ച്‌ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്‌ ചവിട്ടിത്തുറക്കുന്നതും മറ്റു സംഭവങ്ങളുമെല്ലാം ഒരു പൊലീസുകാരന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്‌.