Breaking News

Trending right now:
Description
 
Oct 22, 2017

ഗുജറാത്തില്‍ മഹാസഖ്യത്തിനു കോണ്‍ഗ്രസ്‌; ദലിത്‌ നേതാവ്‌ അല്‍പേഷ്‌ ഠാക്കൂര്‍ പാര്‍ട്ടിയിലേക്ക്‌

image ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാസഖ്യം രൂപീകരിക്കുന്നതിനു കോണ്‍ഗ്രസ്‌ നടത്തിയ ശ്രമം ആദ്യഘട്ടം വിജയം. ഗുജറാത്തിലെ ദലിത്‌ നേതാവ്‌ അല്‍പേഷ്‌ ഠാക്കൂറിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനായി. അഹമ്മദാബാദില്‍ ബുധനാഴ്‌ച നടക്കുന്ന ജനദേശ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി അല്‍പേഷ്‌ ഠാക്കൂര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. ശനിയാഴ്‌ച ഗുജറാത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഭരത്‌ സോളങ്കിക്കൊപ്പം അല്‍പേഷ്‌ ഠാക്കൂര്‍ രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പിന്നാക്ക-ദലിത്‌-ആദിവാസി ഐക്യവേദി നേതാവായ അല്‍പേഷ്‌ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിന്റെ മകനാണ്‌. മദ്യവര്‍ജനത്തിനായി അല്‍പേഷ്‌ രൂപീകരിച്ച വ്യസന്‍മുക്ത്‌ അഭിയാന്‍ ഗുജറാത്തില്‍ വലിയ തരംഗമായിട്ടുണ്ട്‌. ബിജെപിയുടെ ഉറക്കം കെടുത്തുന്ന പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിനെയും കോണ്‍ഗ്രലേക്ക്‌ ക്ഷണിച്ചിരുന്നു. ഹാര്‍ദ്രിക്കിന്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ടിക്കറ്റ്‌ നല്‍കാന്‍ തയാറാണെന്നും കോണ്‍ഗ്രപ്രഖ്യാപിച്ചു. എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള ക്ഷണം ഹാര്‍ദ്രിക്ക്‌ നിരസിച്ചു. ദലിത്‌ അവകാശമുന്നണി നേതാവ്‌ ജിഗ്നേഷ്‌ മെവാനിയേയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. ദലിത്‌ അവകാസമുന്നണി രാഷ്ട്രീയ കാഴ്‌ചപ്പാടുള്ള പ്രസ്ഥാനമാണെന്നും അതിലെ അംഗങ്ങളുമായും സമാനകൂട്ടായ്‌മകളുമായും ചര്‍ച്ച നടത്തിയശേഷം കോണ്‍ഗ്രസിന്റെ ക്ഷണത്തോടു പ്രതികരിക്കാമെന്നു ജിഗ്നേഷ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.