Breaking News

Trending right now:
Description
 
Oct 22, 2017

പട്ടയ പ്രക്ഷോഭങ്ങള്‍ക്ക്‌ പൊതുസമൂഹം സംഘടിക്കണം

image സംസ്ഥാനത്തുടനീളം പട്ടയം റദ്ദാക്കുന്നതും ഭൂനികുതിയടയ്‌ക്കുന്നത്‌ നിഷേധിക്കുന്നതും തുടരുന്ന സാഹചര്യത്തില്‍ മലയോരമേഖലയില്‍ പട്ടയനടപടികള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ രാഷ്ട്രീയം മറന്ന്‌ പൊതുസമൂഹം ഒറ്റക്കെട്ടായി സംഘടിക്കണമെന്ന്‌ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു. അധികാരത്തിലേറിയാല്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കര്‍ഷകര്‍ക്ക്‌ കൈവശഭൂമിക്ക്‌ പട്ടയം നല്‍കുമെന്നും പറഞ്ഞവര്‍ പതിറ്റാണ്ടുകള്‍ കൃഷിചെയ്‌തു കൈവശം അനുഭവിക്കുന്ന ഭൂമി വനഭൂമിയാണെന്നു വടക്കന്‍ കേരളത്തിലുടനീളം പ്രഖ്യാപിക്കുകയാണിപ്പോള്‍.പത്തനംതിട്ടയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കി 1843 പട്ടയങ്ങള്‍ റദ്ദുചെയ്‌തു. സംസ്ഥാനത്തുടനീളം കഴിഞ്ഞനാളുകളില്‍ വിതരണം ചെയ്‌ത മറ്റു പട്ടയങ്ങളുടെ കാര്യത്തിലും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെയും പത്തുചെയിന്‍ മേഖലകളിലെയും അര്‍ഹമായ മുഴുവന്‍ കര്‍ഷകരുടെയും കൈവശഭൂമിക്ക്‌ പട്ടയം നല്‍കുന്നതിന്‌ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടയത്തിനായി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ ഇന്‍ഫാം പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.