Breaking News

Trending right now:
Description
 
Oct 22, 2017

ദീപാവലി ആഘോഷം: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിച്ചത്‌ 10 മടങ്ങ്‌

image ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണതോത്‌ വര്‍ധിച്ചത്‌ പത്തുമടങ്ങ്‌. അന്തരീക്ഷത്തില്‍ കലര്‍ന്ന പൊടിപടലങ്ങളും മൂടല്‍മഞ്ഞും മൂലമുള്ള പുകമഞ്ഞ്‌ നഗരത്തെ വലയം ചെയ്‌തിരിക്കുകയാണ്‌. അന്തരീക്ഷം അപകടനില തരണം ചെയ്യാന്‍ ദിവസങ്ങള്‍ എടുക്കുംമെന്നാണ്‌ റിപ്പോര്‍ട്ട്‌. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ്‌ മാറ്റര്‍ (പിഎം) 2.5ന്റെ സുരക്ഷിതമായ അളവ്‌ അറുപതാണെന്നിരിക്കെ ഡല്‍ഹിയില്‍ പലയിടത്തും രേഖപ്പെടുത്തിയത്‌ 878 ആണ്‌. മലിനീകരണ തോത്‌ വ്യക്തമാക്കുന്ന എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ്‌ (എക്യുഐ) 999 ആണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എക്യുഐ 400നു മുകളില്‍ എത്തുന്നത്‌ അപകടകരമാണ്‌. അതേസമയം, സുപ്രീംകോടതി പടക്കവില്‍പ്പന നിരോധിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞവര്‍ഷത്തേക്കാള്‍ മലിനീകരണം കുറവാണെന്നാണ്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പറയുന്നത്‌.