Breaking News

Trending right now:
Description
 
Oct 21, 2017

ബിഹാര്‍ മുഖ്യമന്ത്രിയുടെ ജില്ലയില്‍ പ്രാകൃത ശിക്ഷ; നിലത്തുതുപ്പിയ തുപ്പല്‍ നക്കിച്ചു

image ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ സ്വന്തം ജില്ലയായ നാളന്ദയിലെ ആസാദ്‌പൂരില്‍ ഗ്രാമമുഖ്യന്റെ പ്രാകൃതമായ ശിക്ഷയ്‌ക്കെതിരെ പൊലീസ്‌ കേസ്‌. മുടിവെട്ടുകാരനായ മഹേഷ്‌ ഠാക്കൂറിനാണ്‌ പ്രാകൃതമായ ശിക്ഷ നേരിടേണ്ടിവന്നത്‌. ഗ്രാമമുഖ്യന്‍ സുരേന്ദ്രയാദവിന്റെ വീട്ടില്‍ ആണുങ്ങള്‍ ഇല്ലാത്ത സമയത്തു വാതിലില്‍ മുട്ടാതെ അകത്തുകടന്ന മഹേഷ്‌ ഠാക്കൂറിനെ സ്‌ത്രീകള്‍ കൂട്ടമായി ചെരുപ്പുകൊണ്ട്‌ അടിക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. പിന്നീട്‌ മഹേഷിനോട്‌ നിലത്തു തുപ്പാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന ആ തുപ്പല്‍ നക്കിക്കുകയുമായിരുന്നു. ഗ്രാമമുഖ്യന്‍ ഗ്രാമസഭ വിളിച്ചുകൂട്ടിയാണ്‌ പ്രാകൃത ശിക്ഷ നടപ്പാക്കിയത്‌. പുകയില വാങ്ങുന്നതിനാണ്‌ ഗ്രാമമുഖ്യന്റെ വീട്ടില്‍ എത്തിയതെന്നാണ്‌ മഹേഷ്‌ പറയുന്നത്‌. ശിക്ഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ്‌ എട്ടുപേര്‍ക്കെതിരെ കേസ്‌ എടുക്കുകയും ചെയ്‌തു.