Breaking News

Trending right now:
Description
 
Oct 21, 2017

കേദാര്‍നാഥ്‌ പുനര്‍നിര്‍മാണം അട്ടിമറിച്ചുവെന്ന്‌ മോദി

image ആയിരങ്ങള്‍ മരിച്ച കേദാര്‍നാഥിലെ പ്രളയത്തെ തുടര്‍ന്ന്‌ ക്ഷേത്രം പുനരുദ്ധരിക്കാന്‍ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന താന്‍ സന്നദ്ധത അറിയിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അത്‌ അട്ടിമറിക്കുകയായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ക്ഷേത്രത്തിലെ അഞ്ച്‌ നവീകരണ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ലാണ്‌ കേദാറിനെ പ്രളയം വിഴുങ്ങിയത്‌. ക്ഷേത്രപരിസരവും ചെറുപട്ടണവും അപ്പാടെ തകര്‍ന്നടിഞ്ഞു. വിവിധ സ്ഥലങ്ങളില്‍നിന്നു വന്നവരാണ്‌ മരിച്ചത്‌. ഈ ആഘാതമാണ്‌ പുനര്‍നിര്‍മാണത്തിനു മുന്നിട്ടിറങ്ങണമെന്നു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. സംസ്ഥാനസര്‍ക്കാര്‍ അനുകൂല നിലപാടു സ്വീകരിച്ചെങ്കിലും അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അതു തടയുകയായിരുന്നുവെന്നാണ്‌ മോദിയുടെ വാദം. ഒരുപക്ഷേ, ക്ഷേത്രം നവീകരിക്കാനുള്ള ദൗത്യം പിന്നീട്‌ തന്നിലേക്കു തന്നെ ലഭിച്ചത്‌ ഭഗവത്‌ കടാക്ഷമായിരിക്കാമെന്നും മോദി പറഞ്ഞു. ഹിമവാന്റെ മടിത്തട്ടിലുള്ള ക്ഷേത്രം സന്ദര്‍ശിക്കുന്നതിലൂടെ രാജ്യത്തെ സേവിക്കാന്‍ തനിക്ക്‌ ഊര്‍ജം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ദാകിനി, സരസ്വതി നദികളില്‍ സ്‌നാനഘട്ട നിര്‍മാണം, ക്ഷേത്ത്രതിലേക്കുള്ള റോഡ്‌ നിര്‍മാണം, ശങ്കരാചാര്യ സമാധി പുനര്‍നിര്‍മാണം എന്നിവയ്‌ക്കാണു തുടക്കമിട്ടത്‌.