Breaking News

Trending right now:
Description
 
Oct 21, 2017

എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര ഇന്നു ആരംഭിക്കും

image കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗീയതെയ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ട്‌ ജനജാഗ്രതാ യാത്രയ്‌ക്ക്‌ ഇന്നു തുടക്കം. മഞ്ചേശ്വരത്തുനിന്നുള്ള ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും തിരുവനന്തപുരത്തുനിന്നുള്ള ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും. കാനം നയിക്കുന്ന ജാഥ ഇന്നു വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. കോടിയേരി നയിക്കുന്ന ജാഥ മഞ്ചേശ്വരത്തു സിപിഐ ദേശീയ സെക്രട്ടറ ഡി.രാജയാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. കോടിയേരി നയിക്കുന്ന ജാഥ മൂന്നിന്‌ തൃശൂരിലും കാനം നയിക്കുന്നജാഥ എറണാകുളത്തും സമാപിക്കും.