Breaking News

Trending right now:
Description
 
Oct 21, 2017

വിദ്യാര്‍ഥികളെ വീട്ടില്‍ ചെന്ന്‌ അറസ്റ്റ്‌ ചെയ്യാത്തതെന്തെന്ന്‌ ഹൈക്കോടതി

image കോളജില്‍ അക്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ്‌ നടപടി സ്വീകരിക്കാത്തതില്‍ ഉത്‌കണ്‌ഠയുണ്ടെന്നു ഹൈക്കോടതി. മാന്നാനം കെഇ കോളജില്‍ സമരത്തെ തുടര്‍ന്ന്‌ ഓഫിസ്‌ മുറിയില്‍ തന്നെ തടഞ്ഞുവച്ചു വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തിയെന്നും പൊലീസ്‌ സംരക്ഷണം നല്‍കണമെന്ന ഉത്തരവ്‌ പാലിച്ചില്ലെന്നും ആരോപിച്ച്‌ കോളജ്‌ പ്രിന്‍സിപ്പല്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതിയുടെ നിരീക്ഷണം. കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ വീട്ടില്‍ചെന്നു അറസ്റ്റു ചെയ്യാനും മതിയായ വ്യവസ്ഥ ഏര്‍പ്പെടുത്താതും പൊലീസിന്‌ സാധ്യമല്ലേയെന്നു കോടതി ആരാഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാര്‍ഥിസംഘടനകള്‍ ഹൈജാക്ക്‌ ചെയ്യുന്നത്‌ അനുവദിക്കാനാവില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വേദിയല്ല കലാലയങ്ങള്‍. പഠിക്കാനും പഠിപ്പിക്കാനുമായി വരുന്നവരായിരിക്കണം കലാലയങ്ങളില്‍ എത്തേണ്ടത്‌. കോളജിനു സംരക്ഷണം നല്‍കുന്നതില്‍ പൊലീസ്‌ പരാജയപ്പെട്ടെന്ന്‌ പ്രഥമദൃഷ്ട്യാ വ്യക്തമാണ്‌. ഫലപ്രദമായ പൊലീസ്‌ സംരക്ഷണം കോളജിനു നല്‍കണം. ഇതിനു വീഴ്‌ചവരുത്തിയാല്‍ പൊലീസായിരിക്കും ഉത്തരവാദിയെന്നും ചീഫ്‌ ജസ്റ്റീസ്‌ അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച്‌ ഉത്തരവില്‍ വ്യക്തമാക്കി.