Breaking News

Trending right now:
Description
 
Oct 21, 2017

കേരളാ പ്ലാനുമായി ബിഎസ്‌എന്‍എല്‍; വൈഫൈ ഹോട്‌സപോട്ട്‌്‌ ഉടന്‍

image പുതിയ മൊബൈല്‍ പ്രീപെയ്‌ഡ്‌ പ്ലാന്‍ പിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചു. പരിധിയില്ലാത്ത കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റായും വാഗ്‌ദാനം ചെയ്യുന്നതാണ്‌ പുതിയ കേരളാ പ്ലാന്‍. 446 രൂപയ്‌ക്ക്‌ 84 ദിവസത്തേക്കാണ്‌ ഇന്ത്യയിലെ ഏതു നെറ്റ്‌ വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാന്‍ കഴിയും. നിലവിലെ പ്രീപെയ്‌ഡ്‌ വരിക്കാര്‍ക്ക്‌ പ്ലാന്‍ കേരള എന്ന്‌ 123 എന്ന നമ്പരിലേക്ക്‌ എസ്‌എംഎസ്‌ അയച്ച്‌ പ്ലാന്‍ ആക്ടിവേറ്റ്‌ ചെയ്യാം. എസ്‌എംഎസ്‌ വഴി പ്ലാനിലേക്ക്‌ പ്രവേശിക്കുന്നവര്‍ക്ക്‌ 446 രൂപയുടെ പ്ലാന്‍ 377.97 രൂപയ്‌ക്കു ലഭിക്കും. 

സംസ്ഥാനത്ത്‌ 2266 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്ന ജോലികളും ബിഎസ്‌എന്‍എല്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഏഴുമാസത്തിനകം ഈ ജോലികള്‍ പൂര്‍ത്തിയാകും. 19.21 ലക്ഷം കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിച്ചു മൊബൈല്‍ വികസനത്തിന്റെ ഭാഗമായി പുതിയ 855 2ജി മൊബൈല്‍ ടവറുകളും 1083 3ജി മൊബൈല്‍ ടവറുകളും 662 4ജി മൊബൈല്‍ടവറുകളും സ്ഥാപിക്കുന്ന പദ്ധതികളും പൂര്‍ത്തിയായിവരുന്നു. 675 രൂപ മുതല്‍ മുകളിലുള്ള ബ്രോഡ്‌ബാന്‍ഡ്‌ കണക്ഷന്റെ കുറഞ്ഞ വേഗം നവംബര്‍ ഒന്നു മുതല്‍ 20 എംബിപിഎസും മറ്റു പ്ലാനുകള്‍ക്ക്‌ ഇത്‌ എട്ട്‌ എംബിപിഎസും ആയിരിക്കും. മറ്റുരാജ്യങ്ങളില്‍നിന്നുള്ള റോമിങ്‌ സൗകര്യവും ഉടന്‍ ലഭ്യമാക്കാനാണ്‌ ബിഎസ്‌എന്‍എല്‍ ല്‌ക്ഷ്യമിട്ടിരിക്കുന്നത്‌. മൈക്രോമാക്‌സ്‌ കമ്പനിയുമായി സഹകരിച്ച്‌ 4 ജി അവതരിപ്പിക്കും. ഈ ഫോണിനൊപ്പം 97 രൂപയ്‌ക്കു പരിധിയില്ലാത്ത കോളുകളും ഡേറ്റയും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാനായിരിക്കും. 365 ദിവസം കാലാവധിയുള്ള പ്ലാനില്‍ 28 ദിവസത്തേക്കു സൗജന്യമുണ്ട്‌. സംസ്ഥാനത്ത്‌ ബിഎസ്‌എന്‍എല്‍ വരിക്കാരുടെ എണ്ണം ഒരുകോടി കഴിഞ്ഞുവെനനും ഇതില്‍ 97.8 ലക്ഷം പ്രീപെയ്‌ഡ്‌ വരിക്കാരും 2.4 ലക്ഷം പോസ്‌റ്റ്‌ പെയ്‌ഡ്‌ വരിക്കാരുമാണെന്ന്‌ ബിഎസ്‌എന്‍എല്‍ ജനറല്‍ മാനേജര്‍ ഡോ.പി.ടി.മാത്യൂസ്‌ വ്യക്തമാക്കി.