Breaking News

Trending right now:
Description
 
Oct 21, 2017

നികുതിവെട്ടിപ്പു കേസില്‍ ബ്രസീല്‍താരം നെയ്‌മറിന്‌ 9.7 കോടിരൂപ പിഴ

image നികുതി വെട്ടിപ്പു കേസില്‍ ബ്രസീലിന്റെ ഫുട്‌ബോള്‍താരം നെയ്‌മറിന്‌ 1.5 ദശലക്ഷം (9.7 കോടിരൂപ) കോടതി പിഴശിക്ഷവിധിച്ചു. സ്വത്തുവിവരം മറച്ചുവച്ചു നികുതിനല്‍കുന്നതില്‍നിന്നു താരം ഒഴിവായെന്നാണ്‌ കേസ്‌. പ്രതിഫലം, സ്വന്തം ചിത്രങ്ങളുടെ പകര്‍പ്പവകാശം തുടങ്ങി വിവിധയിനങ്ങളില്‍നിന്നായി 27.5 ശതമാനം വ്യക്തിഗത നികുതി നല്‍കണമെന്നിരിക്കെ അതുമറച്ചുവച്ച്‌ 15-25 ശതമാനം മാത്രമാണ്‌ നെയ്‌മര്‍ നികുതി നല്‍കിയത്‌. വിചാരണ വേളയില്‍ നെയ്‌മറും അഭിഭാഷകനും കോടതിയെ കബളിപ്പിച്ച്‌ വിചാരണകാലാവധി നീട്ടിക്കൊണ്ടുപോയതായി കോടതി ചൂണ്ടിക്കാട്ടി. 2013-ല്‍ സാന്റോസില്‍നിന്നു ബാഴ്‌സയിലേക്കു മാറിയപ്പോള്‍ ലഭിച്ച പ്രതിഫലത്തുക കുറച്ചുകാണിച്ചതായും ആരോപണമുണ്ട്‌. പ്രതിഫലത്തില്‍ 40 ശതമാനം മുടക്കിയ ബ്രസീലിയന്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ കമ്പനിയായ ഡിഐഎസ്‌ ആണ്‌ നെയ്‌മറിനെ ആദ്യമായി ആരോപണവുമായി രംഗത്തുവന്നത്‌.