Breaking News

Trending right now:
Description
 
Oct 21, 2017

സ്റ്റാര്‍ട്ടപ്‌ തുടങ്ങാന്‍ കോളജ്‌ അധ്യാപകര്‍ക്ക്‌ ശമ്പളത്തോടുകൂടിയ അവധി

image സംസ്ഥാനത്ത്‌ സ്‌റ്റാര്‍ട്ടപ്‌ സംരംഭങ്ങല്‍ ആരംഭിക്കാന്‍ കോളജ്‌ അധ്യാപകര്‍ക്ക്‌ രണ്ടുവര്‍ഷത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറക്കി. കേരളാ സ്റ്റാര്‍ട്ടപ്‌ മിഷന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. ആദ്യഘട്ടത്തില്‍ 10 അധ്യാപകരെ വിദഗ്‌ധസമിതി തിരഞ്ഞെടുക്കും. വിദ്യാര്‍ഥികളുമായി ചേര്‍ന്നോ സ്വന്തം നിലയിലോ അധ്യാപകര്‍ക്ക്‌ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ഗവേഷണ വികസന ഗ്രാന്റ്‌, ഉല്‍പന്നനിര്‍മാണ-പരിവര്‍ത്തന ഗ്രാന്റ്‌, സീഡ്‌ ഫണ്ട്‌, രാജ്യാന്തര വിനിമയ പരിപാടികള്‍, ബിസിനസ്‌ സന്ദര്‍ശനങ്ങള്‍, പരിശീലനം, മെന്ററിങ്‌ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും അധ്യാപകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ അര്‍ഹതയുണ്ടായിരിക്കും. ആശയങ്ങള്‍ക്കുള്ള സാധ്യത വ്യക്തമാക്കുന്ന പ്രോജക്ട്‌ റിപ്പോര്‍ട്ടോ ഉല്‍പന്നത്തിന്റെ ആദ്യ പ്രവര്‍ത്തന മാതൃകയോ പരിശോധിച്ചായിരിക്കും അര്‍ഹത നിശ്ചയിക്കുക. അവധികഴിഞ്ഞാല്‍ ജോലിയില്‍ പ്രവേശിക്കുമെന്ന ഉറപ്പ്‌ അധ്യാപകര്‍ ജോലിചെയ്യുന്ന സ്ഥാപനം സര്‍ക്കാരിനു നല്‍കേണ്ടതുണ്ട്‌. ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്‌.