Breaking News

Trending right now:
Description
 
Oct 20, 2017

അര്‍ഹരായ പാക്‌ പൗരന്മാര്‍ക്ക്‌ വീസ നല്‍കുമെന്നു സുഷമ

image അര്‍ഹരായ പാക്‌ പൗരന്മാര്‍ക്ക്‌ മെഡിക്കല്‍ വീസ ലഭ്യമാക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ വ്യക്തമാക്കി. പാക്കിസ്ഥാനില്‍നിന്നുള്ള ഒരു കുട്ടിക്ക്‌ ചികിത്സയ്‌ക്കായി ഇന്ത്യന്‍വീസ അനുവദിക്കാന്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. കുട്ടിയുടെ പിതാവ്‌ കാസിഫ്‌, സുഷമയോട്‌ വീസ അനുവദിക്കണമെന്നു ട്വിറ്ററില്‍ കുറിച്ചതോടെയാണ്‌ അടിയന്തര നടപടി. കരള്‍ ശസ്‌ത്രക്രിയ ആവശ്യമായ മറ്റൊരു പാക്കിസ്ഥാനി യുവതിക്കും എട്ടുവയസുള്ള കുട്ടിക്കും സുഷണ ഇടപെട്ട്‌ കഴിഞ്ഞദിവസം വീസ അനുവദിച്ചിരുന്നു. അര്‍ഹരായ എല്ലാ പാക്‌ പൗരന്മാര്‍ക്കും മെഡിക്കല്‍ വീസ ലഭ്യമാക്കുമെന്നു സുഷമ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്‌. പാക്കിസ്ഥാനില്‍നിന്നു ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ വീസ്‌ അപേക്ഷകള്‍ ദീപാവലി ദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തീര്‍പ്പാക്കിയിരുന്നു.