Breaking News

Trending right now:
Description
 
Oct 20, 2017

വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ ലക്‌നൗ ഹൈവേയില്‍ പറന്നിറങ്ങും

image ലക്‌നൗ-ആഗ്ര അതിവേഗ പാതയില്‍ വ്യോമസേനയുടെ മിറാഷ്‌ 2000, സുഖോയ്‌ 30എംകെഐ എന്നിവ ഉള്‍പ്പെടെ 20 യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്‌ച പറന്നിറങ്ങും. വിമാനത്താവളങ്ങള്‍ തകര്‍ക്കപ്പെടുകയോ റണ്‍വേ ഉപയോഗിക്കാന്‍ കഴിയാതെവരുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഹൈവേയില്‍ വിമാനം ഇറക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണിത്‌. എഎന്‍32 എന്ന ചരക്കുവിമാനവും ഇറക്കും. അതിവേഗപാതിയില്‍ പറന്നിറങ്ങുന്ന വിമാനങ്ങള്‍ അവിടെനിന്നുതന്നെ ടേക്ക്‌ ഓഫ്‌ ചെയ്യും. വെള്ളപ്പൊക്കമുള്‍പ്പെടെയുള്ള ദുരന്തസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനദൗത്യം നിര്‍വഹിക്കുന്ന വിമാനമാണ്‌ എഎന്‍32. അടിയന്തരസാഹചര്യങ്ങളില്‍ ജനവാസമേഖലയില്‍ ഇറങ്ങി ആളുകളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുന്നതിനും ഈ വിമാനം സുസജ്ജമാണ്‌. ലക്‌നൗവില്‍നിന്ന്‌ 65 കിലോമീറ്റര്‍ അകലെ ബംഗാര്‍മൗ ഭാഗത്താണ്‌ യുദ്ധവിമാനങ്ങളുടെ ലാന്‍ഡിങ്‌ സ്‌ട്രിപ്‌. ഈഭാഗത്തെ ഗതാഗതത്തിന്‌ ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.