Breaking News

Trending right now:
Description
 
Oct 20, 2017

ലൈംഗിക പീഡനം: സരിത മുഖ്യമന്ത്രിക്കു പരാതി നല്‍കി

image തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതു സംബന്ധിച്ച്‌ സരിത എസ്‌.നായര്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കി. ലൈംഗിക പീഡനത്തെക്കുറിച്ച്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തു രണ്ടു പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്നു സരിത പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്‌. പരാതി വ്യാജമാണെന്ന്‌ ആരോപിച്ച്‌ തന്നെ കേസില്‍ പെടുത്താനാണ്‌ ശ്രമിച്ചത്‌. മുന്‍ സര്‍ക്കാരിന്റെ ഭാഗമായവരാണ്‌ സോളാര്‍ കേസിലെ പ്രതിസ്ഥാനത്തുള്ളവരെന്നും പിണറായി വിജയന്‌ നല്‍കിയ പരാതിയില്‍ സരിത പറയുന്നു. പ്രത്യേക സംഘം ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊലീസ്‌, ജൂഡീഷ്യറി, മറ്റ്‌ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ കഴിഞ്ഞ സര്‍ക്കാര്‍ കേസ്‌ അട്ടിമറിക്കുകയായിരുന്നു. സോളാര്‍ കമ്മിഷനു മുമ്പാകെ അറിയിച്ച കാര്യങ്ങളും ജയിലില്‍നിന്നു എഴുതിയതെന്നു പറയുന്ന കത്തിലുള്ള വിശദാംശങ്ങളും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലുണ്ട്‌. ഇതേ വിഷയത്തില്‍ ആറുമാസം മുമ്പു സരിത മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കത്ത്‌ അന്വേഷണത്തിനു ക്രൈംബ്രാഞ്ചിന്‌ കൈമാറിയിട്ടുണ്ട്‌. ഇതിനു പിന്നാലെയാണ്‌ വീണ്ടും പരാതി നല്‍കിയിട്ടുള്ളത്‌.