Breaking News

Trending right now:
Description
 
Oct 20, 2017

ബാല്യ വിവാഹത്തിനെതിരെ മലപ്പുറത്ത്‌ കലാജാഥ

image അവള്‍ പറന്നുയരട്ടെ എന്ന പേരില്‍ ബാല്യ വിവാഹത്തിനെതിരെയുള്ള തെരുവുനാടക കലാജാഥ മലപ്പുറം ജില്ലയില്‍ പര്യടനം ആരംഭിച്ചു. സാമൂഹിക നീതി വകുപ്പും ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റും പെരിന്തല്‍മണ്ണ എസ്‌എന്‍ഡിപി വൈഎസ്‌എസ്‌ കോളജിലെ സോഷ്യല്‍വര്‍ക്ക്‌ ഡിപ്പാര്‍ട്ട്‌ മെന്റ്‌ വിദ്യാര്‍ഥികളും സംയുക്തമായിട്ടാണ്‌ കലാജാഥ സംഘടിപ്പിക്കുന്നത്‌. ഈവര്‍ഷം ജൂണ്‍വരെ മലപ്പുറം ജില്ലയില്‍ ബാല്യവിവാഹവുമായി ബന്ധപ്പെട്ട്‌ 130 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 121 ബാല്യവിവാഹങ്ങള്‍ സാമൂഹികനീതിവകുപ്പ്‌ ബാല്യ വിവാഹനിരോധന ഓഫിസര്‍മാര്‍വഴി തടയാനായി. ബാല്യവിവാഹങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ്‌ കലാജാഥ നടത്താനുള്ള തീരുമാനം. പെണ്‍കുട്ടികളെ ബാല്യവിവാഹത്തില്‍നിന്നു രക്ഷിക്കുന്നതിനും സ്വയംരക്ഷ തീര്‍ക്കുന്നതിനും കൂട്ടികാരികളെ അതില്‍നിന്നു രക്ഷിക്കുന്നതിനുമാണ്‌ ലക്ഷ്യം. സ്‌കൂളുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ്‌ കലാജാഥ സംഘടിപ്പിക്കുന്നത്‌. എന്റെയോ കൂട്ടുകാരിയുടെയോ ബാല്യവിവാഹം നടത്താന്‍ ഞാന്‍ സമ്മതിക്കില്ലെന്ന പ്രതിജ്ഞയാണ്‌ കലാജാഥയുടെ അവസാനം അവതരിപ്പിക്കുന്നത്‌.