Breaking News

Trending right now:
Description
 
Oct 20, 2017

റഷ്യന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: പുടിനെതിരെ ഗ്ലാമര്‍താരം സെനിയ മത്സരിക്കും

image റഷ്യയില്‍ അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഗ്ലാമര്‍താരം സെനിയ സോബ്‌ചിക്‌ (35) സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. മോഡലും നടിയുമായ സെനിയ പുടിന്റെ രാഷ്ട്രീയ ഗുരുവായ അനൊറ്റലി സോബ്‌ചക്കിന്റെ മകളാണ്‌. പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടാണ്‌ സെനിയയുടെ പ്രധാന എതിരാളി. വയസായ രാഷ്ട്രീയക്കാരെക്കൊണ്ടു മടുത്തു എന്ന പ്രസ്‌താവനയോടെയാണ്‌ സെനിയ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌. ടെലിവിഷന്‍താരമെന്ന നിലയില്‍ റഷ്യക്കാര്‍ക്കിടെ വന്‍ പ്രാചരമുള്ള ഗ്ലാമര്‍ റാണിയാണ്‌ സെനിയ. താന്‍ മത്സരരംഗത്തുണ്ടാകുമെന്നു കാണിച്ച്‌ സെനിയ ബുധനാഴ്‌ച ഒരു വീഡിയോ ഓണ്‍ലൈനില്‍ പോസ്‌റ്റു ചെയ്‌തിരുന്നു. പുടിനെതിരെയുള്ള തന്റെ വികാരം പ്രകടിപ്പിക്കുക എന്ന ലക്ഷ്യമാണ്‌ ഈ ഗ്ലാമര്‍താരത്തിനുള്ളത്‌. സെനിയയുടെ മാതാവ്‌ ല്യൂഡ്‌മിള നരുസോവ റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഇരിക്കുന്നയാളാണ്‌. സെനിയയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ താരത്തിന്‌ 5.2 ദശലക്ഷം ആരാധകരുണ്ട്‌.