Breaking News

Trending right now:
Description
 
Oct 20, 2017

മൂന്നുക്ഷേത്രങ്ങള്‍ തിരികെതന്നാല്‍ താജ്‌മഹല്‍ പൊളിക്കില്ലെന്ന്‌

image മുസ്ലീം ഭരണത്തിനു കീഴില്‍ തകര്‍ക്കപ്പെട്ട മൂന്നുക്ഷേത്രങ്ങള്‍ തിരികെ തന്നാല്‍ താജ്‌മഹല്‍ പൊളിക്കില്ലെന്നു ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. താജ്‌മഹല്‍ നിര്‍മ്മിച്ചത്‌ ജെയ്‌പൂര്‍ രാജാവില്‍നിന്നു തട്ടിയെടുത്ത ഭൂമിയിലാണ്‌. അവിടെ ക്ഷേത്രമുണ്ടായിരുന്നതായി തെളിവുണ്ട്‌. അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്‌ണക്ഷേത്രം, വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രം എന്നിവയാണ്‌ തിരികെ വേണ്ടത്‌. ഈ മൂന്ന്‌ ക്ഷേത്രങ്ങള്‍ തിരികെ തന്നാല്‍ മറ്റു ക്ഷേത്രങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ ആകുലപ്പെടില്ലെന്നും സുബ്രഹ്മണ്യന്‍സ്വാമി വ്യക്തമാക്കി. ബിജെപി നേതാക്കള്‍ താജ്‌മഹല്‍ വിരുദ്ധ പ്രസ്‌താവന നടത്തുന്നത്‌ പതിവായതോടെയാണ്‌ സ്വാമി വിശദീകരണവുമായി രംഗത്തുവന്നത്‌. താജ്‌മഹല്‍ നിര്‍മിച്ചിരിക്കുന്ന സ്ഥലം ജെയ്‌പൂര്‍ രാജാവിന്റേതായിരുന്നുവെന്നും മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ഇത്‌ തട്ടിയെടുക്കുകയായിരുന്നുവെന്നും സുബ്രഹ്മണ്യന്‍സ്വാമി നേരത്തെ ആരോപിച്ചിരുന്നു. താജ്‌മഹല്‍ നിര്‍മിച്ചത്‌ രാജ്യദ്രോഹികളാണെന്നു ബിജെപി നേതാവ്‌ സംഗീത്‌ സോം പ്രഖ്യാപിച്ചതും വിവാദം സൃഷ്ടിച്ചു.