Breaking News

Trending right now:
Description
 
Oct 20, 2017

സമരം: ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടുന്നു

image നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന്‌ ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ആശുപത്രി ഡയറക്ടര്‍ബോര്‍ യോഗം തീരുമാനിച്ചു. ആശുപത്രി പൂട്ടുകയാണെന്നു ചൂട്ടിക്കാട്ടി ഇവര്‍ പരസ്യപ്പെടുത്തുകയും ചെയ്‌തു. ആശുപത്രിക്കു മുന്നില്‍ രണ്ടുമാസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. മന്ത്രിമാരായ തോമസ്‌ ഐസക്‌, പി.തിലോത്തമന്‍ എന്നിവരുടെയും കലക്ടര്‍ ടി.വി.അനുപമയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളും ബുധനാഴ്‌ച പരാജയപ്പെട്ടു. തുടരെയുള്ള സമരങ്ങളും ബഹളവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയിലേക്കു വന്നതോടെയാണ്‌ അടച്ചുപൂട്ടാനുള്ള തീരുമാനം. നിയമാസുരണം ട്രെയിനിങ്‌ പൂത്തിയാക്കി അവസാനിപ്പിച്ചുപോയ രണ്ട്‌ നഴ്‌സുമാരെ ആശുപത്രിയില്‍ ജോലിയില്‍ തിരിച്ചെടുക്കണമെന്നു ആവശ്യമുന്നയിച്ച്‌ യുഎന്‍എയുടെ പേരില്‍ ഏതാനും നഴ്‌സുമാര്‍ ആശുപത്രിക്കു മുമ്പില്‍ സമരം ആരംഭിക്കുകയായിരുന്നുവെന്നു മാനേജ്‌മെന്റ്‌ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. നഴ്‌സുമാരുടെ സമരം രാഷ്ട്രീയപാര്‍ട്ടികളുടെ പേരുപറഞ്ഞ്‌ പലരും ഏറ്റെടുത്തു. അക്രമസംഭവങ്ങളും, തടസങ്ങളും, ഗുണ്ടകളെ ഉപയോഗിച്ചുള്ള ഭീഷണിയും നടത്തി ആശുപത്രിയെ തകര്‍ക്കാനാണ്‌ ശ്രമിച്ചതെന്നും പരസ്യത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്‌. ചേര്‍ത്തലയും പരിസരപ്രദേശത്തുമുള്ള രോഗികള്‍ക്ക്‌ ആശ്രയമായി 45 വര്‍ഷം മുമ്പാണ്‌ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്‌.