Breaking News

Trending right now:
Description
 
Oct 19, 2017

പാനമഗേറ്റ്‌ അഴിമതി: നവാസ്‌ ഷെരീഫിനെ പ്രതിചേര്‍ത്തു

image പാക്കിസ്ഥാന്‍ മുന്‍ പ്രാനമന്ത്രി നവാസ്‌ ഷെരീഫും കുടുംബവും അഴിമതിക്കേസില്‍ പ്രതികള്‍. ഷെരീഫിന്റെ കുടുംബം അനധികൃതമായി വിദേശത്തു സ്വത്തു സമ്പാദിച്ചുവെന്ന പാനമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തിലാണ്‌ ഷെരീഫിനെയും മകള്‍ മറിയം, മറിയത്തിന്റെ ഭര്‍ത്താവ്‌ മുഹമ്മദ്‌ സഫ്‌ദര്‍ എന്നിവരെ പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതി പ്രതിചേര്‍ത്തത്‌. ലണ്ടനില്‍ ഇവരുടെ പേരില്‍ ആഡംബര ഫ്‌ളാറ്റുകള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. മറിയവും ഭര്‍ത്തവാ മുഹമ്മദ്‌ നഫ്‌ദറും കോടതിയില്‍ നേരിട്ട്‌ ഹാജരായിരുന്നു. എന്നാല്‍ നവാസ്‌ ഷെരീഫ്‌ ഭാര്യയുടെ ചികിത്സയ്‌ക്കായി ലണ്ടനില്‍ ആയിരുന്നതിനാല്‍ പ്രതിനിധിയെയാണ്‌ അയച്ചത്‌. കുറ്റം തെളിഞ്ഞാല്‍ ഷെരീഫിന്‌ ജയില്‍ശിക്ഷവരെ ലഭിച്ചേക്കാം. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന്‌ നവാസ്‌ ഷെരീഫ്‌ പാക്ക്‌ പ്രധാനമന്ത്രിപദം രാജിവച്ച്‌ ആഴ്‌ചകള്‍ക്കുള്ളിലാണ്‌ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അക്കൗണ്ടബിലിറ്റി ബ്യൂറോ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചത്‌. വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചെന്നുമാണ്‌ ആരോപണം.