Breaking News

Trending right now:
Description
 
Oct 19, 2017

കാഷ്‌മീരില്‍ സൈനികര്‍ക്കൊപ്പം മോദിയുടെ ദീപാവലി ആഘോഷം

image പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകാഷ്‌മീരില്‍ ബന്ദിപോറയിലെ നിയന്ത്രണരേഖയ്‌ക്കു സമീപം ഗുരെസ്‌ സെക്ടറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. സൈനിക മേധാവി വിപിന്‍ റാവത്‌, ഉത്തരമേഖല കമാന്‍ഡന്റ്‌ ചീഫ്‌ ലഫ്‌.ജനറല്‍ ദേവ്‌ രാജ്‌ അന്‍ബു, ലഫ്‌.ജനറല്‍ ജെ.എസ്‌.സന്ധു എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. ഇതു രണ്ടാംതവണയാണ്‌ കാഷ്‌മീരില്‍ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മോദി എത്തുന്നത്‌. 2014- സിയാച്ചിനില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു. 2015-ല്‍ ്‌അമൃതസറിലും കഴിഞ്ഞവര്‍ഷം ഹിമാചല്‍ പ്രദേശിലെ ചൈനീസ്‌ അതിര്‍്‌ത്തിയിലുമാണ്‌ മോദി ദീപാവലി ആഘോഷിച്ചത്‌. അട്ടാരി-വാഗാ അതിര്‍ത്തിയിലെ കാവല്‍ക്കാരായ ബിഎസ്‌എഫ്‌, പാക്കിസ്ഥാന്‍ അതിര്‍ത്തി രക്ഷാസേനയായ പാക്കിസ്ഥാനി റേഞ്ചേഴ്‌സിന്‌ ദീപാവലി മധുരം കൈമാറി.