Oct 19, 2017
ജിയോ പ്രൈം നിരക്കുകള്‍ വര്‍ധിപ്പിച്ചു, കാലാവധിയും കുറച്ചു
റിലയന്‍സ് ജിയോ ദീപാവലി ഓഫറുകള്‍ക്കൊപ്പം പ്രൈം നിരക്കുകള്‍
വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചു. പ്രൈം ഉപയോക്താക്കള്‍ക്ക് 399
രൂപയ്ക്കു ലഭ്യമായിരുന്ന ഓഫറുകള്‍ക്ക് ഇനി 459 രൂപ നല്‍കേണ്ടിവരും. 459
രൂപയുടെ ഓഫര്‍ ്അനുസരിച്ച് ഉപയോക്താക്കള്‍ക്ക് 84 ദിവസത്തേക്ക് ഒരു
ജിബി വീതം ഡേറ്റയും ഫോണ്‍കോളുകളും എസ്എംഎസ് സൗകര്യവും ലഭിക്കും. മുമ്പ്
399 രൂപയ്ക്ക് ലഭിച്ചിരുന്ന ഓഫറായിരുന്നു ഇത്. നിലവില്‍ 399 രൂപയുടെ
ഓഫര്‍ ഉണ്ടെങ്കിലും ഇതിന്റെ കാലാവധി 70 ദിവസമായി വെട്ടിക്കുറച്ചു. കാലാവധി
ഒഴിച്ചുനിര്‍ത്തിയാല്‍ മേല്‍പ്പറഞ്ഞ ഓഫറുകളെല്ലാം ഉപയോക്താക്കള്‍ക്കു
ലഭിക്കും. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഓഫറുകളുടെയും നിരക്കും
വര്‍ധിപ്പിച്ചു. 509 രൂപയുടെ ഓഫറിന്റെ കാലാവധിയും വെട്ടിക്കുറച്ചു. 509
രൂപയുടെ പദ്ധതിയില്‍ ദിവസേന രണ്ട് ജിബി പരിധിവച്ചു 49 ദിവസത്തെ
കാലാവധിയാണ് ലഭിക്കുക. നേരത്തെ ഇത് 56 ദിവസമായിരുന്നു. ഇന്നുമുതല്‍
പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍വരും.