Breaking News

Trending right now:
Description
 
Oct 19, 2017

സെക്‌സി ദുര്‍ഗയ്‌ക്ക്‌ പുരസ്‌കാരം

image മലയാളിയായ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത സെക്‌സി ദുര്‍ഗയ്‌ക്ക്‌ മുംബൈയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം. ജൂറിയുടെ പ്രത്യേക പരാമര്‍ശമാണ്‌ സിനിമ നേടിയത്‌. മികച്ച ചിത്രത്തിനുള്ള റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിലെ സൈഗര്‍ പുരസ്‌കാരം നേടിയ സിനിമയാണ്‌ സെക്‌സി ദുര്‍ഗ. മുംബൈ ചലച്ചിത്രമേളയില്‍ ബഹുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ സംവിധായകന്‍ പ്രതികരിച്ചു. എട്ടോളം രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരം നേടുകയും ചെയ്‌ത സെക്‌സി ദുര്‍ഗയെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവഗണിച്ചെന്ന്‌ ആരോപിച്ച്‌ സംവിധായകന്‍ സിനിമ പിന്‍വലിച്ചിരുന്നു.