Breaking News

Trending right now:
Description
 
Oct 19, 2017

താജ്‌മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന്‌ ബിജെപി നേതാവ്‌

image താജ്‌മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നും മുഗളര്‍ അതു തകര്‍ത്തതാണെന്നും ബിജെപി എം.പി വിനയ്‌ കട്യാര്‍. 1990കളില്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണ മുന്നേറ്റത്തില്‍ സജീവമായിരുന്ന നേതാവാണ്‌ കട്യാര്‍. താജ്‌ മഹല്‍ പണ്ട്‌ തേജ്‌ മഹലായിരുന്നു. ഹൈന്ദവ രാജാക്കന്മാരാണ്‌ അത്‌ നിര്‍മിച്ചത്‌. എടുപ്പുകളും മുറികളുമെല്ലാം അതിനു തെളിവാണ്‌. അവിടെ ശിവലിംഗ പ്രതിഷ്‌ഠ ഉണ്ടായിരുന്നു. ശിവലിംഗം നീക്കം ചെയ്‌തശേഷം അതേസ്ഥാനത്ത്‌ ഷാജഹാന്‍ ചക്രവര്‍ത്തി മുംതാസിന്റെ സ്‌മരണയ്‌ക്കായി ശവകുടീരം നിര്‍മിക്കുകയായിരുന്നുവെന്നാണ്‌ കട്യാറിന്റെ വാദം. താജ്‌മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനമാണെന്നും രാജ്യദ്രോഹികളാണ്‌ അതു നിര്‍മിച്ചതെന്നും ഉത്തര്‍പ്രദേശിലെതന്നെ ബിജെപി എംഎല്‍എ സംഗീത്‌ സോം കഴിഞ്ഞദിവസം നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ്‌ കട്യാറിന്റെ അഭിപ്രായ പ്രകടനം. എന്തായാലും ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ സ്‌മാരം ഇടിച്ചുതകര്‍ക്കാണമെന്ന നിലപാട്‌ തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം പദ്ധതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ താജ്‌മഹലില്‍ എത്തുന്നതില്‍ എതിര്‍പ്പില്ല. ശിവക്ഷേത്രത്തില്‍ നിന്നെന്നപോലെയാണ്‌ താജ്‌മഹലിന്റെ മുകള്‍തട്ടില്‍നിന്നു ജലം ഇറ്റുവീഴുന്നത്‌. ഇത്‌ മറ്റൊരു സ്‌മാരകത്തിലും കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.