Breaking News

Trending right now:
Description
 
Oct 18, 2017

എ.വി.ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

image വൃശ്ചികം ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്കുള്ള ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. തൃശൂര്‍ കൊടകര മംഗലത്ത്‌ അഴകത്ത്‌മന എ.വി.ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയാണ്‌ ശബരിമല മേല്‍ശാന്തി. ചൊവ്വാഴ്‌ച രാവിലെ ശബരിമല സന്നിധാനത്തു നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്‌. മാളികപ്പുറത്തു നടന്ന നറുക്കെടുപ്പില്‍ പാലക്കാട്‌ കഞ്ചിക്കോട്‌ വരിക്കം ഇല്ലത്ത്‌ അനീഷ്‌ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. 14 പേരുകളില്‍നിന്നാണ്‌ എ.വി.ഉണ്ണികൃഷ്‌ണന്‌ നറുക്കുവീണത്‌. തുലാം 30നു രാത്രി പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ നറുക്കെടുപ്പിന്‌ നേതൃത്വം നല്‍കി.